പുതിയ ഓഫറുകളുമായി വോഡഫോണും ഐഡിയയും

ടെലികോം മേഖലയില്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. എന്നാല്‍ നിലവില്‍ ജേതാക്കള്‍ നമ്മുടെ ജിയോ തന്നെയാണ്.

അവരുടെ താരിഫ് പ്ലാനുകള്‍ കൂട്ടിയാലും ജിയോയില്‍ ഉപഭോതാക്കള്‍ സന്തുഷ്ടരാണ് .എന്നാല്‍ ഇപ്പോള്‍ വൊഡാഫോണും ഐഡിയയും ആണ് പുതിയ രണ്ടു ഓഫറുകളുമായി എത്തിയിരിക്കുന്നത്.

ഐഡിയ 399 രൂപയുടെയും വൊഡാഫോണ്‍ 177 രൂപയുടെയും കൂടാതെ 496 രൂപയുടെയും ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഓഫറുകള്‍ ഇപ്രകാരം.

 

60-ാം വയസ്സില്‍ 37-ാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു

ഒരു സ്‌കൂള്‍ തുടങ്ങാനുള്ള കുട്ടികളുണ്ടല്ലോ എന്ന് പലപ്പോഴും തമാശപറയാറുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ ഗുല്‍സാര്‍ഖാന്‍ എന്ന 60 വയസുകാരനോട് യാതൊരു സംശയവുമില്ലാതെ ഇതേക്കുറിച്ച് ചോദിക്കാം. മക്കളും കൊച്ചുമക്കളുമെല്ലാം കൂടി 150 പേരുണ്ട് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍.

തീര്‍ന്നില്ല 60കാരനായ ഗുല്‍സാര്‍ഖാന്‍ ഇപ്പോള്‍ തന്റെ 37ാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. മൂന്നു ഭാര്യമാരിലായി തനിക്കിതുവരെ 36 മക്കളുണ്ടെന്നും മൂന്നാമത്തെ ഭാര്യ ഗര്‍ഭിണിയാണെന്നും അവര്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നതോടെ തന്റെ മക്കളുടെയെണ്ണം 37 ആകുമെന്നും അദ്ദേഹം പറയുന്നു.

ഗുല്‍സര്‍ഖാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്‍ മസ്താനും മൂന്നു ഭാര്യമാരുണ്ട്. മൂന്നു ഭാര്യമാരിലായി 22 മക്കളുമുണ്ട്. ഒന്നിലധികം വിവാഹം കഴിക്കുന്നതിലോ മക്കളുടെ എണ്ണംകൂടുന്നതിലുമോ യാതൊരാശങ്കയും രണ്ടുപേര്‍ക്കുമില്ല.

മാധ്യമങ്ങളിലൂടെ ഇവരുടെ കഥ പുറംലോകമറിഞ്ഞപ്പോള്‍ ഒട്ടേറെ വിമര്‍ശനങ്ങളുണ്ടായി. വിമര്‍ശനത്തേക്കാള്‍ ഇവരുടെ ഭാര്യമാരുടെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടും കുഞ്ഞുങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെട്ടും നിരവധിപേര്‍ പ്രതികരിച്ചു.

താനുള്‍പ്പെടുന്ന ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണ് ഇത്രയും മക്കളുണ്ടാകുന്നതിനും തന്റെ കുടുംബം ഇത്ര വലുതായതിനും കാരണമെന്ന് ഗുല്‍സര്‍ഖാന്‍ പറയുന്നു. കൂടുതല്‍ മക്കളുണ്ടായാല്‍ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളെ കിട്ടും. ഫേസ്ബുക്കില്‍ ഇദ്ദേഹത്തിന്റെ കഥപറയുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനിടെ കണ്ടത് 2.5 മില്ല്യണ്‍ ആളുകളാണ്.

 

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെത്തേടി പ്ലസ്ടുക്കാരി കണ്ണൂരത്തെി

ഫേസ്ബുക്ക് വഴിയാണ് കോഴിക്കോട്ടുക്കാരിയായ പ്ലസ്ടു വിദ്യാര്‍ഥിനി കണ്ണൂര്‍ക്കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധത്തില്‍ രക്ഷിതാക്കള്‍ കുട്ടിക്കെതിരെ തിരിഞ്ഞു. ഒടുവില്‍ കയ്യിലുണ്ടായിരുന്ന 200 രൂപയുമായി യുവാവിനെത്തേടി കുട്ടി ഇന്നലെ രാവിലെതന്നെ കണ്ണൂരെത്തി. അപ്പോഴാണ് യുവാവ് പ്രവാസിയാണെന്നുള്ള വിവരം അറിയുന്നത്. അതോടെ ബംഗളൂരുവില്‍ പോകാമെന്ന് തീരുമാനിച്ച് വഴി അന്വേഷിക്കാന്‍ കുട്ടി എത്തിയത് കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുന്‍പിലാണ്. എന്തോ പന്തികേട് തോന്നിയ റംസീന കുട്ടിയോട് കാര്യങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ അറിഞ്ഞ റംസീന തിരിച്ച് വീട്ടില്‍ പോകാന്‍ ഉപദേശിച്ചെങ്കിലും കുട്ടി അതിനു തയ്യാറായില്ല.

വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ച കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപ്പോകുകയായിരുന്നു. കണ്ണപുരം എസ്.ഐ. ടി.വി.ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. എസ്.ഐ. കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനുശേഷം കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. അതിനെത്തുടര്‍ന്ന് രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. റംസീനയെ കണ്ടില്ലായിരുന്നെങ്കില്‍ കുട്ടി കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമായിരുന്നു

 

 

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ സുരേഷ് ഗോപിയും

കൊച്ചി: അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. സുരേഷ് ഗോപിയുടെ ആഡംബര കാറായ ജഥ 01 ആഅ 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്.

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളു.എന്നാല്‍, വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കി അതുവച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

കടലിനുള്ളില്‍ ബിക്കിനി ഫോട്ടോ ഷൂട്ടുമായി ശ്രേയ

തെന്നിന്ത്യന്‍ നായിക ശ്രേയ ശരണിന്റെ കടലിനടിയിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബിക്കിനിയണിഞ്ഞ താരത്തിന്റെ ചിത്രം പകര്‍ത്തിയത് അനുപ്‌ജെകാറ്റ് ആണ്. ‘ ഞാനാണ് ചെയ്തത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന കുറിപ്പോടെയാണ് ശ്രേയ തന്റെ ബിക്കിനി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്തോനേഷ്യയിലെ ബാന്‍ധ കടലിലാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. 34 കാരിയായ നടി നിരവധി ഹോട്ട് ചിത്രങ്ങളാണ് തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

 

 

 

നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി; സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.

താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ദിലീപ് ഇപ്പോള്‍. നവംബര്‍ ഒന്നു മുതല്‍ താരം ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു.

തണ്ടര്‍ഫോഴ്‌സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടര്‍ഫോഴ്‌സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. തണ്ടര്‍ഫോഴ്‌സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പൊലീസ് വിശദീകരണം തേടുകയും തണ്ടര്‍ഫോഴ്‌സ് ലൈസന്‍സുള്ള ഏജന്‍സിയാണെന്ന് പൊലീസിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

സുരക്ഷാഭീഷണി നേരിടുന്നതായി ദിലീപ് പൊലീസിനെ അറിയിച്ചിരുന്നു. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണ് ഭീഷണിയെന്നും സുരക്ഷക്കായി സ്വകാര്യഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നും നടന്നത് കൂടിയാലോചന മാത്രമാണെന്നും ദിലീപ് വിശദീകരണം നല്‍കിയിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

 

പല്ലിന്റെ മഞ്ഞനിറം മാറാൻ ചില നാടൻ വഴികൾ

ഓറഞ്ച് തൊലി: ഓറഞ്ച് തൊലി ഉപയോഗിച്ച് കിടക്കാൻ നേരം 15 മിനിറ്റ് പല്ലിൽ മസ്സാജ് ചെയ്യുക.ഒരാഴ്ച രാത്രി സ്ഥിരമായി ഓറഞ്ച് തൊലി ഉപയോഗിക്കാം.പ്രകടമായ വ്യത്യാസം ഉണ്ടാവും.

വെളിച്ചെണ്ണ: വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15-20 മിനിട്ട് കവിള്‍ കൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ തുരത്താം.

അത്തിപ്പഴം: അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്‍റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

സ്‌ട്രോബെറി-തക്കാളി സ്‌ട്രോബെറിയും തക്കാളിയും ഉപയോഗിച്ച് അഞ്ച് മിനിട്ട് പല്ലില്‍ ഉരസുക. ഇത് പല്ലിലെ കറ സോഫ്റ്റാക്കുകയും പതിയെ പതിയെ മാറ്റുകയും ചെയ്യും.

അച്ചായൻസിനു ശേഷം ക്രൈം ത്രില്ലറുമായി കണ്ണൻ താമരക്കുളവും ഉണ്ണി മുകുന്ദനും വീണ്ടും


ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം കണ്ണൻ താമരക്കുളം വീണ്ടും. ഫൈസൽ മുഹമ്മദ് നിർമ്മിക്കുന്ന സിനിമയിൽ ഉണ്ണി മുകുന്ദനാണ് നായകൻ. തൻ്റെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇതൊരു ക്രൈം ത്രില്ലർ കഥയാണിതെന്ന് കണ്ണൻ.
കണ്ണൻ്റെ ഭാഗ്യ നായകനായ ജയറാമില്ലാതെ ചെയ്യുന്ന ആദ്യ സിനിമയാണ് ഇത്. അച്ചായൻസിനു ശേഷം ഉണ്ണി മുകുന്ദനും കണ്ണനും ഒരുമിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. സിനിമയുടെ തിരക്കഥ ദിനേശ് പള്ളത്താണ്. ആടുപുലിയാട്ടത്തിനു ശേഷം ദിനേശും കണ്ണനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം നവംബർ അവസാന വാരം ആരംഭിക്കും. ചിത്രത്തിൻ്റെ പേരും വിവരങ്ങളും ഉടൻ അറിയിക്കുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം അറിയിച്ചു.

സിനിമയിലെ പോലെ ഭാര്യ പോയി ഭർത്താവു സിനിമ സ്റ്റൈലിൽ പോസ്റ്റിട്ടു

 

സിനിമയിലെ പോലെ ഭാര്യ പോയി ഭർത്താവു സിനിമ സ്റ്റൈലിൽ പോസ്റ്റിട്ടു

 

Credit : http://www.manhoramanews.online/?p=813