അമലയും ഞാനും തമ്മിൽഃ തൻ്റെ നഷ്ടപ്രണയത്തെക്കുറിച്ച് റഹ്മാന്‍


എണ്‍പതുകളില്‍ ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്ന്‍ പ്രവചിക്കപ്പെട്ട യുവ താരമായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശങ്കറിനുമൊപ്പം മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാന്‍.
ഇന്റസ്ട്രിയില്‍ സജീവമായിരുന്ന കാലത്ത് പല പ്രമുഖ നടിമാര്‍ക്കൊപ്പവും റഹ്മാന്റെ പേര് കേട്ടിരുന്നു. മാത്രമല്ല, തെന്നിന്ത്യന്‍ താരം അമലയുമായി റഹ്മാന് പ്രണയവും ഉണ്ടായിരുന്നു. ആ പ്രണയം തകരാനുള്ള കാരണങ്ങൾ റഹ്മാന്‍ വെളിപ്പെടുത്തുന്നു.
ശോഭന, രോഹിണി, സിത്താര തുടങ്ങിയ നായികമാരും റഹ്മാനും പ്രണയത്തിലാണെന്നായിരുന്നു അന്നത്തെ ഗോസിപ്പുകള്‍. അമലയുമായുള്ള റഹ്മാന്റെ പ്രണയ ഗോസിപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണേ കനിയമുത്തേ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് അവരുടെ പ്രണയത്തിൻ്റെ തുടക്കം എന്നായിരുന്നു വാര്‍ത്തകള്‍. വീട്ടുകാര്‍ എതിര്‍ത്തപ്പോൾ വേര്‍പിരിഞ്ഞു.. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല.
രണ്ട് മതത്തില്‍ പെട്ടവരായതിനാല്‍ റഹ്മാന്റെ വീട്ടുകാര്‍ ആ ബന്ധത്തെ എതിര്‍ത്തു. വിവാഹം വരെ എത്തിയ ബന്ധം റഹ്മാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ഉപേക്ഷിച്ചു എന്നായിരുന്നു അന്ന് സിനിമ ലോകത്തുനിന്നും വന്ന വാര്‍ത്ത. അതല്ല യഥാർത്ഥ കാരണം അമലയുമായുള്ള ബന്ധത്തെ കുറിച്ച് പലപ്പോഴും റഹ്മാന്‍ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. വീട്ടുകാര്‍ എതിര്‍ത്തത് കൊണ്ടല്ല തങ്ങള്‍ വേര്‍പിരിഞ്ഞത് എന്ന് റഹ്മാന്‍ വ്യക്തമാക്കുന്നുണ്ട്.


വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധത്തിൽ യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. അമലയുമായി ഉണ്ടായിരുന്നത് ഒരു ആകര്‍ഷണം മാത്രമായിരുന്നു. അതൊരിക്കലും അത്ര ശക്തമായ ഒരു പ്രണയമായിരുന്നില്ല. സിനിമകളില്‍ രണ്ട് പേരും തിരക്കിലായതോടെ ബന്ധത്തിന്റെ ഗൗരവം കുറഞ്ഞു. പതിനെട്ട് സിനിമകള്‍ വരെ ഒരുമിച്ച് ചെയ്യുന്ന സമയമായിരുന്നു അന്ന്.

1993 ലാണ് റഹ്മാന്‍ മെഹറുന്നിസയെ വിവാഹം കഴിക്കുന്നത്.
വിവാഹമേ വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന റഹ്മാന്‍ മെഹറുവുമായുള്ള വിവാഹത്തിന് പൂർണ സമ്മതമായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെൺമക്കളും റഹ്മാനുണ്ട്.  ലക്ഷ്മി ദഗുപതിയുമായുള്ള ദാമ്പത്യ തകർച്ചയിൽ നില്‍ക്കുന്ന അക്കിനേനി നാഗാര്‍ജ്ജുനുമായി അമല പ്രണയത്തിലായി. 1992 ല്‍ അമലയും നാഗാര്‍ജ്ജുനും വിവാഹിതരായി. അഖില്‍ അക്കിനേനി മകനാണ്.