60-ാം വയസ്സില്‍ 37-ാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു

ഒരു സ്‌കൂള്‍ തുടങ്ങാനുള്ള കുട്ടികളുണ്ടല്ലോ എന്ന് പലപ്പോഴും തമാശപറയാറുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ ഗുല്‍സാര്‍ഖാന്‍ എന്ന 60 വയസുകാരനോട് യാതൊരു സംശയവുമില്ലാതെ ഇതേക്കുറിച്ച് ചോദിക്കാം. മക്കളും കൊച്ചുമക്കളുമെല്ലാം കൂടി 150 പേരുണ്ട് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍.

തീര്‍ന്നില്ല 60കാരനായ ഗുല്‍സാര്‍ഖാന്‍ ഇപ്പോള്‍ തന്റെ 37ാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. മൂന്നു ഭാര്യമാരിലായി തനിക്കിതുവരെ 36 മക്കളുണ്ടെന്നും മൂന്നാമത്തെ ഭാര്യ ഗര്‍ഭിണിയാണെന്നും അവര്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നതോടെ തന്റെ മക്കളുടെയെണ്ണം 37 ആകുമെന്നും അദ്ദേഹം പറയുന്നു.

ഗുല്‍സര്‍ഖാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്‍ മസ്താനും മൂന്നു ഭാര്യമാരുണ്ട്. മൂന്നു ഭാര്യമാരിലായി 22 മക്കളുമുണ്ട്. ഒന്നിലധികം വിവാഹം കഴിക്കുന്നതിലോ മക്കളുടെ എണ്ണംകൂടുന്നതിലുമോ യാതൊരാശങ്കയും രണ്ടുപേര്‍ക്കുമില്ല.

മാധ്യമങ്ങളിലൂടെ ഇവരുടെ കഥ പുറംലോകമറിഞ്ഞപ്പോള്‍ ഒട്ടേറെ വിമര്‍ശനങ്ങളുണ്ടായി. വിമര്‍ശനത്തേക്കാള്‍ ഇവരുടെ ഭാര്യമാരുടെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടും കുഞ്ഞുങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെട്ടും നിരവധിപേര്‍ പ്രതികരിച്ചു.

താനുള്‍പ്പെടുന്ന ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണ് ഇത്രയും മക്കളുണ്ടാകുന്നതിനും തന്റെ കുടുംബം ഇത്ര വലുതായതിനും കാരണമെന്ന് ഗുല്‍സര്‍ഖാന്‍ പറയുന്നു. കൂടുതല്‍ മക്കളുണ്ടായാല്‍ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളെ കിട്ടും. ഫേസ്ബുക്കില്‍ ഇദ്ദേഹത്തിന്റെ കഥപറയുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനിടെ കണ്ടത് 2.5 മില്ല്യണ്‍ ആളുകളാണ്.