പാര്‍വതി അഭിനയം നിർത്തിയതിനു പിന്നിൽ ജയറാമോ? പാര്‍വതി അഭിനയം നിർത്തിയതിനു പിന്നിലെ രഹസ്യമറിയാൻ ഷെയർ ചെയ്ത ഷെയർ ചെയ്ത് ഓപ്പൺ ചെയ്യു.

കുടുബംപ്രേക്ഷകരുടെ എന്നത്തെയും പ്രിയതാരമായിരുന്ന ജയറാം ആണ് ഇത്തവണ ഒന്നും ഒന്നും മൂന്നിൽ റിമിക്കൊപ്പം വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയത്. അഭിനയം മാത്രമല്ല മിമിക്രിയും ചെണ്ടമേളവുമൊക്കെ അസ്സലായി വഴങ്ങുന്ന ജയറാമിനെ വരവേൽക്കാൻ ഒരുപിടി സർപ്രൈസുകളും ഉണ്ടായിരുന്നു.
സ്ത്രീകൾ നയിച്ച അടിപൊളി ശിങ്കാരിമേളത്തിലൂടെയാണ് ജയറാമിനെ ഷോയിലേക്കു സ്വാഗതം ചെയ്തത്. ചെണ്ടപ്രേമിയായ താരം ഇടയ്ക്കൊന്നു കൊട്ടുകയും ചെയതു, ഒപ്പം പഞ്ചാരിമേളത്തെക്കുറിച്ചും പാണ്ടിമേളത്തെക്കുറിച്ചുമൊക്കെ ജയറാം പങ്കുവച്ചു. കാലങ്ങൾ എത്ര കഴിഞ്ഞിട്ടും പണ്ടത്തെ ജയറാമിന് ലുക്കിന്റെ കാര്യത്തിൽ ഇന്നും ഒരു മാറ്റവും ഇല്ലെന്നത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. എന്നും ഈ നിത്യയൗവനമായിരിക്കുന്നതിന്റെ രഹസ്യവും റിമി ചോദിച്ചു.
തന്റെ സൗന്ദര്യ രഹസ്യമായി ഒരു നീണ്ടനിര തന്നെയാണ് ജയറാം പങ്കുവച്ചത്. ഷട്ടിൽ കളിക്കുന്നത്, സൈക്ലിങ്, ദിവസവും മൂന്നു മണിക്കൂർ ചെണ്ട കൊട്ടുന്നത്, വ്യായാമം ചെയ്യുന്നത് ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണം ഇവയൊക്കയാണത്രേ താരത്തെ ഇപ്പോഴും പ്രായം കുറവു തോന്നിക്കുന്നതിനു പിന്നിലെ രഹസ്യങ്ങൾ. മകൻ കാളിദാസന്റെ പൂമരം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും ജയറാം ആരാധകർക്കായി പങ്കുവച്ചു. ഡിസംബറോടെയാണ് പൂമരം പുറത്തിറങ്ങുന്നത്.


മകൾ മാളവികയുടെ സിനിമാ പ്രവേശത്തെക്കുറിച്ചും ജയറാം പറഞ്ഞു. മകൾ അഭിനയിക്കുമോ എന്ന് ഒരുപാടുപേർ ചോദിച്ചിരുന്നു, പക്ഷേ അവൾക്കു താൽപര്യമില്ല, കായികമേഖലയിലാണ് കക്ഷിക്കു താൽപര്യം. ലണ്ടനിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സ് ചെയ്യുകയാണ് അവൾ.
തന്റെയും മക്കളുടെയും എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് ഭാര്യ പാർവതിക്കാണ് ജയറാം നൽകുന്നത്. സിനിമയിൽ പാർവതി ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം കഴിക്കുന്നത്. താൻ നിര്‍‍ബന്ധിച്ചിട്ടാണോ പാർവതി അഭിനയം നിർത്തിയതെന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ മക്കളെ നന്നായി വളർത്തി  വലുതാക്കുന്നതു വരെ മറ്റൊരു പരാപാടിക്കുമില്ലെന്നു പറഞ്ഞത് പാര്‍വതി തന്നെയാണ്. നൂറുശതമാനം വീട്ടമ്മയായി മകനെയും മകളെയും നല്ലരീതിയിൽ വളർത്തിയതിന്റെ ക്രെഡിറ്റ് മുഴുവൻ പാർവതിക്കുള്ളതാണെന്നും ജയറാം പറഞ്ഞു.
ഇനി താരത്തിനൊപ്പം അഭിനയിച്ചവരിൽ ഏറ്റവും സുന്ദരിയായി തോന്നിയത് ആരാണെന്നും ജയറാം പറഞ്ഞു. നൂറിൽപ്പരം നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും സുന്ദരിയായി തോന്നിയ നായികയെയാണ് താൻ ഭാര്യയാക്കിയതെന്ന് ജയറാം ചിരിയോടെ പറഞ്ഞു.