താന്‍ ഗര്‍ഭിണിയാണന്ന് നടി കാവ്യ

താന്‍ ഗര്‍ഭിണിയാണന്ന് നടി കാവ്യ. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം അറിയിച്ചത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തത് ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നതെന്നാണ് സൂചന.

കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെ. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പൊലീസ് കാര്യമായി പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെയാണത്രേ.

 

മീശമാധവൻ 2 ഉടൻ


ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാള ചലച്ചിത്രമാണ് മീശമാധവൻ. രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രം നല്ല സാമ്പത്തിക വിജയം നേടിയിരുന്നു. ദിലീപിനെ ജനപ്രിയനാക്കിയത് ഈ സിനിമയിലൂടെയാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ ഏറ്റവും പ്രമുഖനായ നിർമ്മാതാവ് ഇതിനായി ലാൽ ജോസിനെ സമീപിച്ചു എന്നാണ് കേൾക്കുന്നത്.
വിവാഹത്തിന് ശേഷം കാവ്യ മാധവൻ സിനിമയിൽ അഭിനയിച്ചിട്ടില്ല, കാവ്യയുടെ തിരിച്ചു വരവ് ഈ സിനിമയിലൂടെ ആയിരിക്കുമെന്നും പറയുന്നു. ഔദ്യോഗികമായി വാർത്ത സ്‌ഥിതീകരിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിക്കുന്നുണ്ട്. മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും ഒന്നിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാള സിനിമ. ഒന്നര കോടി മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. 100 ദിവസം കഴിഞ്ഞപ്പോൾ തന്നെ 10 കോടി രൂപ പിരിഞ്ഞ് കിട്ടിയിരുന്നു.