കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെ; എംഎ നിഷാദ്

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം സിനിമയാക്കുന്നതിനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരയ്ക്കാരായി സ്‌ക്രീനില്‍ ജീവിക്കാന്‍ ഒരുങ്ങുന്നത് രണ്ടു സൂപ്പര്‍ താരങ്ങളും. ചരിത്ര നായകന്റെ ജീവിതകഥ സിനിമയാക്കാന്‍ സംവിധായകരായ പ്രിയദര്‍ശനും സന്തോഷ് ശിവനും ഒരേസമയം പരിശ്രമിക്കുകയാണ്. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലാണു കുഞ്ഞാലി മരയ്ക്കാര്‍, സന്തോഷ് ശിവന്റെ നായകന്‍ മമ്മൂട്ടിയും. ഇരുതാരങ്ങളുടെയും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണ് ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെയാണെന്നാണ് സംവിധായകന്‍ എം.എ. നിഷാദ് പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇങ്ങനെയൊരു ഇതിഹാസ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്ദനം. അതിമനോഹരമായ ദൃശ്യങ്ങളാല്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം വെള്ളിത്തിരയില്‍ സന്തോഷ് ശിവന്‍ ഗംഭീരമാക്കുമെന്നാണ് എന്റെ വിശ്വാസം. മമ്മൂട്ടി ആ കഥാപാത്രത്തോട് പൂര്‍ണമായും നീതിപുലര്‍ത്തും.’ എം.എ. നിഷാദ് പറഞ്ഞു.

 

 

തൻ്റെ കരിയറിലെ മികച്ച സിനിമയെന്ന് മാമാങ്കത്തെക്കുറിച്ച് മമ്മൂട്ടി


തൻ്റെ 46 വർഷത്തെ കരിയറിലെ മികച്ച സിനിമയാണ് മാമാങ്കമെന്ന് മമ്മൂട്ടി. കേരള ചരിത്രത്തില്‍ വീരന്മാര്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമാങ്കം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് മാമാങ്കം എന്നു തന്നെയാണ് പേര്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയാണ് ചിത്രത്തെക്കുറച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്.

വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ ജീവിതം പറയുന്ന മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. 12 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം നവാഗതനായ സജീവ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്.

ഏറ്റവും പ്രസിദ്ധമായ മാമാങ്കം എന്ന ടൈറ്റില്‍ ഞങ്ങള്‍ക്ക് അനുവദിച്ചതിന് നവോദയയ്ക്ക് ഈ അവസരത്തില്‍ നന്ദി പറയുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ താരങ്ങളും ടെക്‌നീഷ്യന്മാരുമുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുന്നതാണ്. എല്ലാവര്‍ക്കും ദീപാവലി ആശംസകളും മമ്മൂക്ക ഫേസ് ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.