ഇടവേള കഴിഞ്ഞ് നസ്രിയ വീണ്ടും സിനിമയിലേക്ക്

നസ്രിയ വീണ്ടും സിനിമയിലേക്ക്.
സിനിമയിൽ തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്രിയ നസിം ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നതും അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നതും. എന്നാൽ പോയതു പോലതന്നെ നസ്രിയ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മടങ്ങിവരവില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊത്താകും നസ്രിയ അഭിനയിക്കുക. ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

രാ കാര്‍ത്തിക് സംവിധായകനാകുന്ന ചിത്രത്തിലേക്കാണ് നസ്രിയയെ നായികയായി പരിഗണിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവും നസ്രിയ എന്നാണ് സൂചന. പാര്‍വ്വതിയേയും നായികയായി പരിഗണിക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടരുന്നതേ ഉള്ളൂ. ഒരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

അതിനിടെ അഞ്ജലി മേനോന്‍ ചിത്രത്തിലും നസ്രിയ അഭിനയിക്കുമെന്ന് സൂചനയുണ്ട്. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അഞ്ജലി മേനോനും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാന്‍ വിടുമോയെന്ന് ആരാധകര്‍ ഫഹദിനോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചു വരുമെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് പുതിയ ചര്‍ച്ചകള്‍ സജീവമാകുന്നത്.
വിവാഹത്തോടെ വണ്ണം കൂടിയ നസ്രിയയെപ്പറ്റി ആരാധകര്‍ കമന്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിനായി ആഹാര ശീലത്തില്‍ മാറ്റം വരുത്തി കൃത്യമായ വ്യായാമവും ചെയ്യുകയാണ്.

നസ്രിയ വീണ്ടും

നസ്രിയ വീണ്ടും സിനിമയിലേക്ക്.
സിനിമയിൽ തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്രിയ നസിം ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ഭിനയിക്കുന്നില്ല എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. പോയതു പോലതന്നെ നസ്രിയ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മടങ്ങിവരവില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊത്താകും നസ്രിയ അഭിനയിക്കുക. ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.