പുതുമുഖങ്ങള്‍ മാത്രമല്ല അവസരത്തിനായി സീനിയര്‍ നടിമാരും കിടക്ക പങ്കിടാന്‍ മത്സരിക്കുന്നു

ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിലൂടെയാണ് നടി പദ്മപ്രിയ മലയാള സിനിമയിലേക്ക് വന്നത്. പ്രസ്തുത ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി മികച്ച പ്രകടനമായിരുന്നു പദ്മപ്രിയ കാഴ്ച വെച്ചത്. തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പലപ്പോഴും പല താരങ്ങളും തുറന്നു പറയാറില്ല. എന്നാല്‍ പത്മപ്രിയ തുറന്നു പറയല്‍ ഇടയ്ക്കിടെ നടത്താറുണ്ട്. ഇത് പറയാന്‍ കാരണം ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന അഭിപ്രായം പലരും പറഞ്ഞിട്ടുണ്ട്. മലയാള സിനിമയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. ഇത് പറയാന്‍ കാരണം നായികമാര്‍ക്ക് അവസരം വേണമെങ്കില്‍ നായക നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം ഇപ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും. ഇപ്പോള്‍ സൂചിപ്പിച്ചതു പോലെ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണ് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തു വരുന്നത്. ഈ വിഷയം ഇപ്പോള്‍ പറയാന്‍ കാരണം തന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാന്‍ മടിച്ചതു കൊണ്ടാണെന്നു പദ്മപ്രിയ. ‘മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തില്‍ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും’, പത്മപ്രിയ പറഞ്ഞു.

അത് പോലെ തന്നെ കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച പല നടിമാരെ തനിക്കറിയാമെന്ന് പത്മപ്രിയ പറയുന്നു. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല. അത് പോലെ മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു. മോശമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയില്‍ വരില്ല; പറഞ്ഞു വരുന്നത് ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും, മറ്റു ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോകുയാണ് ചെയ്യാറ്. ഇതൊക്കെ സ്ഥിരമായി ഫീല്‍ഡില്‍ നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മള്‍ അത് അംഗീകരിച്ചേ പറ്റു.

അത് പോലെ തന്നെ മറ്റു ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഇതും ഒരു കണക്കിന് ലൈംഗീക പീഡനമല്ലേ? പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്ന ആള്‍ക്കാരാണ് ഏറെയും. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്രപേര്‍ സ്വീകരിക്കാന്‍ തയ്യാറാകും. ആ സംസ്‌കാരം എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം തന്നെ നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ?. പുതുമുഖ നടിമാര്‍ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് മാത്രം വിചാരിക്കരുത്. പേരും പ്രശസ്തിയും ഉള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്, ഇതിനു കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്.

സിനിമയില്‍ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമെന്ന് പുരുഷകേസരികള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ പുതു തലമുറ ഇതിനോട് യോജിക്കുന്നില്ല. ഇത്തരം അനുഭവങ്ങള്‍ ഞാന്‍ ഒഴിവാക്കിയതും കൊണ്ടും കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതു കൊണ്ടുമാണ് തന്നെ ഒതുക്കിയതെന്നും പദ്മപ്രിയ പറഞ്ഞു. അഭിനയത്തില്‍ ഉപരി എന്നില്‍ നിന്നും ഒരു ചുംബനം പോലും അവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ടാണ് എന്നെ വേണ്ട എന്ന് പറഞ്ഞു പലരും ഒതുക്കിയത്. ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു കാര്യം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്തിനു ശേഷം ദിലീപിനെ കുറിച്ച് പല ആരോപണങ്ങള്‍ നടിമാര്‍ ഉയര്‍ത്തി കാണിച്ചെങ്കിലും ദിലീപിന് കാസ്റ്റിങ്ങ് കൗച്ചിന് പങ്കുണ്ടതായി ആരും ഇതുവരെ പറയാത്തത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനപ്രിയനായക്‌നറെ വിജയമാണ്.