ശാലുവും ബിജുവും തമ്മിലുള്ള ബന്ധമാണ് സോളാറിനെ തകര്‍ത്തത്, കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് സരിതയുടെ വാക്കുകളോട് പ്രതികരിക്കാനാകില്ല.


സോളാര്‍ കേസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് ശാലുമേനോന്റേത്. ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു സോളാര്‍ കേസില്‍ അറസ്റ്റിലാകുകയും പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ടീം സോളാര്‍ തകരാന്‍ പ്രധാന കാരണം ബിജുവിന് ശാലുവുമായുള്ള ബന്ധമാണെന്ന് സരിത ആരോപിക്കുകയും ചെയ്തിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശാലു വീണ്ടും സരിതയ്‌ക്കെതിരേ രംഗത്തെത്തുകയാണ്. പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, അതിനൊന്നും പ്രതികരിക്കാന്‍ തനിക്ക് സമയമില്ലെന്നും താരം പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ ഇപ്പോള്‍ തനിക്ക് സമയമില്ല. ഡാന്‍സുമായി നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ് താനിപ്പോളെന്നും ശാലു പറഞ്ഞു. അടുത്തിടെയാണ് ശാലുവിന്റെ വിവാഹം കഴിഞ്ഞത്.ശാലു മേനോനും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധവും അവരുടെ ധൂര്‍ത്തുമാണ് സോളാര്‍ കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും സരിത പറയുന്നു. സോളാര്‍ കേസില്‍ പ്രതിയായ ശാലു മേനോന്‍ ജാമ്യത്തിലാണ് ഇപ്പോള്‍. നൃത്തവും അഭിനയവുമായി സോളാര്‍ കേസിന്റെ ഇമേജ് മാറ്റാനാണ് ശാലുവിന്റെ ഇപ്പോഴത്തെ ശ്രമം. സരിതയുടെ ജയില്‍ മോചനത്തെ കുറിച്ചോ സോളാര്‍ കേസിനെക്കുറിച്ചോ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ട് പോലും ശാലു ഒന്നും പറഞ്ഞിട്ടില്ല.