‘നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്’

അനൂപ് നാരായണൻ സംവിധാനം ചെയ്ത എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഒരു പെൺകുട്ടിക്ക് തന്റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്റെ തുടർച്ചയുമാണ് സിനിമയുടെ പ്രമേയം. മനോഹരമായ കഥയും കഥാപാത്രങ്ങളുടെ  അഭിനയപ്രകടനവും ഉള്ളിൽതട്ടുന്ന സംഗീതവും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.


അനീഷാ ഉമ്മർ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിൻ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ. എഴുത്തുകാരനായി ആനന്ദ് റോഷൻ.

സിനിമയുടെ കഥയും അനൂപിന്റേത് തന്നെ. ജോയൽ ജോൺസ് സംഗീതം. ഛായാഗ്രഹണം പ്രസാദ്. എഡിറ്റിങ് അനൂപ് നാരായണൻ