യുവഗായികയെ പിന്നാലെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു


കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴി ഹരിയാനയിലെ പാനിപ്പട്ടില്‍ വച്ച് പ്രശസ്ത ഹരിയാനി ഗായിക ഹര്‍ഷിത ദഹിയ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. 22 വയസ്സുകാരിയായ ഈ യുവഗായിക കഴിഞ്ഞ ഒന്നര വര്‍ഷമായി ഹരിയാനയിലെ നൃത്ത രംഗത്തും ഗാന രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു.
കടക്കെണിയിലായ കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനായി ഹരിയാനയിലെ ചമരാഡ ഗ്രാമത്തില്‍ ഇന്നലെ ഒരു തീവ്ര വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട യോഗത്തില്‍ ഹര്‍ഷിത പങ്കെടുത്തിരുന്നു. ഇതിന് തലേ ദിവസം തന്നെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടും നില്‍ക്കണമെന്നാവശ്യപ്പെട്ട് തനിക്ക് പല വധഭീഷണികളും വരുന്നതായി ഹര്‍ഷിത ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
എന്തൊക്കെ ഭീഷണികള്‍ ഉണ്ടായാലും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ താന്‍ എത്തുമെന്നും ഹര്‍ഷിത ലൈവില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഹര്‍ഷിതയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവും ശക്തമായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഹര്‍ഷിത സഥലത്തെ എംഎല്‍എ ക്കെതിരേയും സര്‍ക്കാര്‍ അധികാരികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
യോഗം കഴിഞ്ഞ് ജന്മ നാടായ നരേലയിലേക്ക് കാറില്‍ സുഹൃത്തുക്കളോടൊപ്പം പോകും വഴിയാണ് ഹര്‍ഷിത അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഹര്‍ഷിത സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്ത അക്രമി സംഘം ഹര്‍ഷിതയുടെ സുഹൃത്തുക്കളോട് കാറില്‍ നിന്നും ഇറങ്ങി പോകാന്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ട നേരം വാഹനത്തില്‍ തനിച്ചായ ഹര്‍ഷിതയ്ക്ക് നേരെ സംഘം വെടിവയ്ക്കുകയായിരുന്നു.
ആറ് തവണയാണ് അക്രമി സംഘം വെടിവെച്ചത്. ഇതില്‍ മൂന്ന തവണ വെടി വെച്ചത് കാറിന്റെ ഡോറില്‍ പതിച്ചത് എങ്ങനെ എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മൂന്ന് വെടിയുണ്ടകൾ ഗായികയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.