ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് ഇത് നാലാം വർഷം; ഉണ്ണിയെ വാഴ്ത്തി സോഷ്യൽ മീഡിയ

സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് നാല് വര്‍ഷമാകുന്നു. ഹിന്ദുക്കള്‍ ഉണരേണ്ടതിനെ പറ്റി വളരെ ഗൌരവമായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി എ.കെ രവീന്ദ്രന്‍ എന്ന മേജര്‍ രവി പറഞ്ഞ സാഹചര്യത്തില്‍ ഈ ദിവസം ആ തല്ലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ . 2013 ഓഗസ്റ്റില്‍ ആണ് ഇതേ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്

ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.

‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം?


ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രം ദിലീപിന്റെ ജയില്‍ വാസവും അനുബന്ധസംഭവങ്ങളുമാണെന്ന് സൂചന. ദിലീപിന്റെ ജയില്‍ ജീവിതവുമായി സാമ്യമുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു സൂപ്പര്‍താരമായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര.കഥാതന്തു പുറത്ത് വരാതിരിക്കാന്‍ അതീവ രഹസ്യമായാണ ഈചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്‌

ദിലീപിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഇര എന്ന പേരും ഉണ്ണിയുടെ കഥാപാത്രത്തിന്റെ ലുക്കും സംശയങ്ങള്‍ക്ക് കാരണമായിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റര്‍.

ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന സൂപ്പര്‍ താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ഇപ്രകാരം ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയിൽ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

 

സുനിത സുനിൽ

അച്ചായൻസിനു ശേഷം ക്രൈം ത്രില്ലറുമായി കണ്ണൻ താമരക്കുളവും ഉണ്ണി മുകുന്ദനും വീണ്ടും


ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം കണ്ണൻ താമരക്കുളം വീണ്ടും. ഫൈസൽ മുഹമ്മദ് നിർമ്മിക്കുന്ന സിനിമയിൽ ഉണ്ണി മുകുന്ദനാണ് നായകൻ. തൻ്റെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇതൊരു ക്രൈം ത്രില്ലർ കഥയാണിതെന്ന് കണ്ണൻ.
കണ്ണൻ്റെ ഭാഗ്യ നായകനായ ജയറാമില്ലാതെ ചെയ്യുന്ന ആദ്യ സിനിമയാണ് ഇത്. അച്ചായൻസിനു ശേഷം ഉണ്ണി മുകുന്ദനും കണ്ണനും ഒരുമിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. സിനിമയുടെ തിരക്കഥ ദിനേശ് പള്ളത്താണ്. ആടുപുലിയാട്ടത്തിനു ശേഷം ദിനേശും കണ്ണനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം നവംബർ അവസാന വാരം ആരംഭിക്കും. ചിത്രത്തിൻ്റെ പേരും വിവരങ്ങളും ഉടൻ അറിയിക്കുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം അറിയിച്ചു.