വിഡിയോ – 170 കിലോമീറ്റർ വേഗത്തിൽ പറന്ന ഡ്യൂക്ക് അപകടത്തിൽപെട്ടപ്പോൾ

പ്രായത്തിന്റെ ആവേശം പല തെറ്റായ തേഎരുമനന്ഗല് എടുക്കാനും ആവേശം നിറഞ്ഞ കാര്യങ്ങള്‍ ചെയ്യാനും മനസ്സിനെ പ്രലോഭിപ്പിക്കും.കൌമാരക്കാര്‍ക്ക് വിചാരങ്ങള്‍ കുറവായിരിക്കും.അവരെ അടക്കി വാഴുന്നത് ആ നിമിഷം അവര്‍ക്ക് തോന്നുന്ന വികാരങ്ങള്‍ ആണ് .

എന്നാല്‍ വികാരങ്ങളുടെ പുറത്തു ചെയ്യുന്ന പ്രവര്‍ത്തികള്‍ ഓര്‍ത്തു പിന്നീട് അവര്‍ ഖേദിക്കുന്നു .എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഖേധിക്കാനുള്ള അവസരം പോലും നഷ്ടപ്പെട്ടു സ്വയം ക്ഷണിച്ചു വരുത്തിയ മരണത്തിനു കീഴടങ്ങുന്നു .

വിജയവാടയില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ചു സന്തോഷത്തോടെ മടങ്ങി വന്ന രണ്ടു സുഹൃത്തുകള്‍ ഒരിക്കലും കരുതിയില്ല അവരുടെ യാത്ര മരണത്തിലെക്കായിരുന്നു എന്നത് .170കി മി വേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ടു ഡിവൈഡരില്‍ തട്ടുകയും പിന്നീട് ഇലക്ട്രിക്‌ പോസ്റ്റില്‍ ഇടിക്കുകയും ആയിരുന്നു എന്നത് സമീപത്തെ വ്യാപാര സമുച്ചയത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട് .വിജയവാടയില്‍ ബി ബി എ ,ബി ടെക് വിദ്ധ്യാര്‍ത്തികളായ ഹൃത്വികും യശ്വന്തും ആണ് മരണത്തിനു കീഴടങ്ങിയത് .

ഹെല്‍മെറ്റ്‌ പോലും ധരിക്കാതെ ആയിരുന്നു ഇവരുടെ റേസിംഗ് പ്രകടനം.കൌമാരത്തിന്റെ ചോര തിളപ്പില്‍ പലതും ചെയ്യുവാനും പല കാര്യങ്ങളും കീഴടക്കാനും തോന്നും.ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാതെ ആ നിമിഷത്തിലെ അനുഭൂതിക്ക് വേണ്ടി സാഹസികതയ്ക്കു മുതിരുന്ന ഓരോ ചെറുപ്പക്കാരും മനസിലാക്കണം ജീവിതം ഒന്ന് മാത്രമേ ഉള്ളൂ എന്നത് .

Credit : www.goinsta.org

തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള അമ്മയെ നോക്കാന്‍ ആളില്ല; അവസാനം മക്കള്‍ ചെയ്തത്.

തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള അമ്മയെ കൂടെ താമസിപ്പിക്കാന്‍ മക്കള്‍ക്ക് പറ്റില്ല, അവസാനം മക്കള്‍ ചെയ്തത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. അഗസ്ത്യകോട് കാവുവിളവീട്ടില്‍ നാല് മക്കള്‍ ഉള്ള മീനാക്ഷിയമ്മയെയാണ് ആരും നോക്കാനില്ലാതെ മക്കള്‍ ബന്ധുവിന്റെ വീട്ടില്‍ പൂട്ടി ഇട്ടത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ അറിയിച്ചത്. പൂട്ടി ഇട്ടിരുന്ന വീടിനു അടുത്താണ് ഒരു മകനും കുടുംബവും താമസിക്കുന്നത്. അമ്മയെ അവിടെ കൊണ്ട് പോയി താമാസിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും മകന്‍ തയ്യാറായില്ല. വേറേയും മക്കള്‍ ഉണ്ടല്ലോ എന്നായിരിന്നു മകന്റെ മറുപടി. നാലുമക്കളും പോലീസ് സ്റ്റേഷനില്‍ എത്താന്‍ അഞ്ചല്‍ എസ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Credit: www.goinsta.org

രാമലീല തരംഗത്തിലും “സുജാതയെ ” കൂവി തോൽപിക്കാൻ ദിലീപ് ആരാധകർ ; പ്രേക്ഷകര്‍ ആർക്കൊപ്പം, ആര് വീഴും???

 

 

ദിലീപ് അറസ്റ്റിലായതിനു ശേഷം എറ്റവും അധികം സംസാര വിഷയമായ ചിത്രമാണ് രാമലീല. കാരണം ചിത്രീകരണം പൂർത്തിയായി റിലീസിന് തയാറെടുക്കുന്ന അവസരത്തിലാണ് ദിലീപിന്റെ അറസ്റ്റ് സിനിമയെ ധർമ്മസങ്കടത്തിലാക്കിയത്. ഇപ്പോൾ പൂജ റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷം മലയാള സിനിമ ലോകം സംസാരിച്ചത് ദിലീപ് ചിത്രം രാമലീലയേക്കുറിച്ചായിരുന്നു. വിവാദങ്ങള്‍ ചിത്രത്തെ റിലീസിന് മുമ്പേ സംസാര വിഷയമാക്കിയിരുന്നു. മാത്രമല്ല രാമലീലയ്‌ക്കൊപ്പം തന്നെ മഞ്ജുവാര്യര്‍ തന്റെ ചിത്രമായ ഉദാഹരണം സുജാതയുടെ റിലീസും പ്രഖ്യാപിച്ചതോടെ അരങ്ങ് ഉണരുകയായിരുന്നു.

മുൻ ഭാര്യ ഭർത്താക്കന്മാരുടെ അങ്കം മലയാളികൾക്ക് വീണ്ടും കൗതുകമായി, പക്ഷേ ഇത്തവണ കാര്യം സീരിയസ് ആണ്. രാമലീല ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് കേരളം വ്യാഴാഴ്ച കണ്ടത്. പ്രേക്ഷകര്‍ തിയറ്ററുകളില്‍ നിറഞ്ഞൊഴുകി. അടുത്ത കാലത്ത് ഒരു ദിലീപ് സിനിമയ്ക്ക് പോലും ലഭിക്കാത്ത സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേ സമയം ഉദാഹരണം സുജാതയും നില മോശമാക്കിയില്ല. പ്രേക്ഷക പ്രാതിനിധ്യത്തില്‍ രാമലീലയ്ക്കു ഒപ്പത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ സുജാതയ്ക്ക് സാധിച്ചു. പ്രീ പബ്ലിസിറ്റിയില്‍ രാമലീല മുന്നിലായിരുന്നെങ്കിലും തിയറ്ററില്‍ ഇത്തരമൊരു ഗംഭീര പ്രതികരണം ആരും രാമലീലയ്ക്ക് നൽകിയിരുന്നില്ല, പക്ഷേ ആദ്യ ഷോകളില്‍ ഭൂരിഭാഗവും ദിലീപ് ആരാധകരായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് സിനിമയ്ക്ക് പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിക്കുകയായിരുന്നു. ചില തീയേറ്ററുകളിൽ ദിലീപ് ആരാധകർ ഉദാഹരണം സുജാതയെ കൂവി തോൽപിക്കാൻ ശ്രമം നടത്തുന്നതായും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേ സമയം ഉദാഹരണം സുജാതയുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു. ആദ്യ ഷോകളില്‍ പ്രേക്ഷകര്‍ വളരെ കുറവായിരുന്നു, എന്നാല്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ വന്നപ്പോൾ തിയറ്ററിലേക്ക് പ്രേക്ഷകർ എത്തി. പ്രേക്ഷക അഭിപ്രായത്തിൽ രണ്ട് ചിത്രങ്ങളും മുന്‍പന്തിയില്‍ തന്നെ നില്കുന്നുണ്ടെങ്കിലും കളക്ഷനില്‍ മുന്നില്‍ സംശയമില്ലാതെ രാമലീല തന്നെയാണ്. സുജാതയേക്കാള്‍ കൂടുതൽ പ്രദര്‍ശനങ്ങള്‍ ആദ്യ ദിനങ്ങളില്‍ ലഭിച്ചത് രാമലീലയ്ക്ക് ആയിരുന്നു. റിലീസ് ചെയ്ത തിയറ്ററുകളുടെ എണ്ണം തന്നെയാണ് ഉദാഹരണം സുജാതയെ പിന്നോട്ടടിച്ചത്. 66 തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

രാമലീല കേരളത്തില്‍ മാത്രം 129 തിയറ്ററുകളില്‍ എത്തി. മോശമായ അവസ്ഥ എന്തെന്നാൽ പൂജ റിലീസുകളില്‍ ഏറ്റവും കുറവ് തിയറ്ററുകള്‍ ലഭിച്ച ചിത്രമാണ് ഉദാഹരണം സുജാത. മലയാള സിനിമയിലെ വാണിജ്യ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ രാമലീലയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുകയാണ് സുജാത. സ്‌ക്രീനുകള്‍ രാമലീലയേക്കാള്‍ കുറവായതിനാല്‍ കളക്ഷനില്‍ പിന്നിലാണെങ്കിലും പ്രേക്ഷക പ്രാതിനിധ്യത്തില്‍ രാമലീലയ്‌ക്കൊപ്പം സുജാതയുമുണ്ട്. രാമലീലയ്ക്ക് 98.12 ശതമാനം പ്രേക്ഷക പ്രാതിനിധ്യം ഉള്ളപ്പോള്‍ സുജാതയ്ക്ക് അത് 98 ശതമാനമാണ്. കേരളത്തിലെ പ്രധാന സെന്ററുകളിലെ സര്‍ക്കാര്‍ തിയറ്റുകള്‍ ലഭിച്ചത് മഞ്ജുവാര്യര്‍ ചിത്രത്തിനാണ്. അതേ സമയം രാമലീലയ്ക്ക് ഒരു സര്‍ക്കാര്‍ തിയറ്ററുകളിലും റിലീസ് ലഭിച്ചില്ല.

സമൂഹ മാധ്യമങ്ങള്‍ രാമലീലയ്ക്ക് എതിരായി ശക്തമായി നിലകൊള്ളുമ്പോള്‍ ഉദാഹരണം സുജാതയ്ക്ക് അവയുടെ നല്ല പിന്തുണയുണ്ട്. ‘രാമലീലയ്ക്ക് ആളില്ല’, ‘തണുത്ത പ്രതികരണം’ എന്ന് വാര്‍ത്ത നൽകി മാധ്യമങ്ങള്‍ തൊട്ടടുത്ത് ‘ഉദാഹരണം സുജാതയെ ഏറ്റെടുത്ത് പ്രേക്ഷകര്‍’, ‘ചിത്രത്തിന് മികച്ച പ്രതികരണം’ എന്നിങ്ങനെയുള്ള വാർത്തകൾ കൊടുത്തിരിക്കുന്നു. മികച്ച അഭിപ്രായമാണ് ഇരുചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും ഉള്ളത്. രാമലീല കളക്ഷനില്‍ മുന്നിലെത്തും. കാരണം സുജാതയേക്കാള്‍ ഇരട്ടിയോളം തിയറ്റുകള്‍ രാമലീലയ്ക്കു ഇപ്പോഴുണ്ട്. സാമ്പത്തീക ലാഭം നേടാന്‍ സുജാത കുറഞ്ഞത് ഒരു മാസം നിറഞ്ഞ സദസില്‍ പ്രദര്‍ശപ്പിക്കേണ്ടി വരും. അത് പോലെ തന്നെ രാമലീലയ്ക്ക് മുന്നിലും ഇതേ വെല്ലുവിളി ഉണ്ട്, കാരണം ബജറ്റ് അധികമാണെന്നുള്ളതാണ്. സുജാതയ്ക്കുള്ള മറ്റൊരു ഗുണം മികച്ച അഭിപ്രായം നേടിയതിനാൽ ഇനി കൂടുതൽ തിയറ്ററുകൾ കൂടാൻ സാധ്യതയുണ്ട്.

 

Credits : http://movieseeks.com

ജിമിക്കി കമ്മലിന് ചുവടു വച്ച ഷെറിൻ ഇളയദളപതിയുടെ നായിക ആവാൻ പോകുന്നു ?

 

ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്‌സിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഈ ഓണകാലത്തു ഇറക്കിയ ജിമിക്കി കമ്മൽ പാട്ടു വച്ചുള്ള ഡാൻസ് സോഷ്യൽ മീഡിയയിൽ വയറിൽ ആയിരുന്നു .. ഓണകാലത്തു എവിടെ നോക്കിയാലും ജിമ്മിക്കി കമ്മൽ പാട്ടു വച്ചുള്ള ഡാൻസുകൾ ആയിരുന്നു .എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെട്ടതും കണ്ടതും ഇവരുടെ ഡാൻസ് വീഡിയോ ആണ് .എന്നാൽ താരമായത് ഈ ഡാൻസ് വിഡിയോയിൽ മുൻ നിരയിൽ ഡാൻസ് ചെയ്ത ഷെറിൻ ജി കടവാണ് ആണ് . പുള്ളിക്കാരിക്ക് മലയാളികളെക്കാളും കൂടുതൽ ഫാൻസ് ഉള്ളത് തമിളിൽ നിന്നാണ് . അതുകൊണ്ടു തന്നെ ഭാഗ്യം വന്നതും ആ വഴിക്കു തന്നെ . തമിളിലെ ഇളയദളപതി വിജയുടെ കൂടെ ആണ് ഷെറിന് നായികയായി അഭിനയിക്കാൻ അവസരം വന്നിരിക്കുന്നത് .മുതിർന്ന സംവിധായകൻ കെ എസ് രവികുമാർ ഇതുമായി സംബന്ധിച്ച് ഷെറിന്റെ വീട്ടുകാരോട് സംസാരിച്ചു എന്നാണ് അറിയാൻ സാധിച്ചത് .ഇതിനെ പറ്റി ഇതുവരെ ബന്ധപ്പെട്ടവർ ആരും പ്രതികരിച്ചട്ടില്ല.


ഷെറിന്റെ കടുത്ത ആരാധകർ ഷെറിൻ ആർമി എന്ന ഫേസ്ബുക് പേജും ഇതിനകം തുടങ്ങി കഴിഞ്ഞു

ഷെറിൻ മലയാളികളുടെ അഭിമാനം ആവും എന്ന് നമുക്ക് പ്രേതീക്ഷിക്കാം .ഷെറിന് വൈറൽ ആശാന്റെ എല്ലാ ഭാവുഗങ്ങളും നേരുന്നു.കേരളക്കരയും തമിഴകവും ഇളക്കിമറിച്ച ആ സൂപ്പർ ഡ്യൂപ്പർ ജിമിക്കി കമ്മൽ വീഡിയോ താഴെ കാണാം

പുലിവാല് കല്യാണം സിനിമക്ക് കിട്ടിയ എട്ടിന്റെ പണി

 

ഇവന്മാര് ഇത് എന്തു ഭാവിച്ചാണാവോ . പുലിവാല് കല്യാണം സിനിമയുടെ remake ഒന്ന് കണ്ടു നോക്ക് . ഉസ്താദ് hotel സിനിമക്കും ഇതേ ദുരന്തം തന്നെ ആണ് , അത് നിങ്ങൾ കണ്ടു കാണുമെന്നു കരുതുന്നു .ഇതുപോലത്തെ കൂടുതൽ വീഡിയോസ് നിങ്ങളുടെ ന്യൂസ് ഫീഡിലേയ്ക്ക് വരുന്നതിനായി ഞങ്ങളുടെ ഈ വീഡിയോ ഷെയർ ചെയ്യുക

സുനി തന്നെ വിളിച്ചെന്ന കാര്യം അറിയുന്നത് പോലീസ് പറഞ്ഞപ്പോൾ-നാദിർഷാ ……


പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന നിലപാടില്‍ ഉറച്ച് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് രണ്ടാംവട്ടവും ആലുവാ പോലീസ് ക്ലബ്ബില്‍ നിന്ന് നാദിര്‍ഷാ ഇറങ്ങിയത്. പള്‍സര്‍ സുനി തന്നെ വിളിച്ചെന്ന് പോലീസുകാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം പുറത്തിറങ്ങിയ നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് മണിക്കൂറിലധികം നീണ്ട പോലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം പുറത്ത് വന്ന നാദിർഷാ തീർത്തും ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്…….

Credits: www.mathrubhumi.com

ലൈംഗിക ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ലൈവ് പോയ ആൾ അറസ്റ്റിൽ

 

വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ ലിനു എന്ന ചെറുപ്പക്കാരനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു
ഭർത്താവുമായി അകന്നു ജീവിച്ചിരുന്ന സ്ത്രീയെ ഫേസ്ബുക്കിലൂടെ ആണ് ലിനു പരിചയപെട്ടതു .ഒരു കുട്ടിയുടെ അമ്മകൂടിയായ ഇവരെ , ഇവരുടെ വാടകവീട്ടിൽ വന്നും പലയിടങ്ങളിൽ കൊണ്ടുപോയും ബന്ധപെടാറുണ്ട് . അവസാനമായി ചതയദിനത്തിൽ വാടകവീട്ടിൽ എത്തിയപ്പോൾ ആണ് ദൃശ്യങ്ങൾ പകർത്തിയത് , ഈ ദൃശ്യങ്ങൾ അടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി . ഇതിനെത്തുടർന്ന് ഇരയായ സ്ത്രീ അടിമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി . പ്രതിയെ അടിമാലി സി ഐ പി കെ ബാബുവിന്റെ നേതൃത്തത്തിൽ അറസ്റ്റ് ചെയ്തു